Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ

🔹ഗൗനിക്കുക എന്ന പദം ഇപ്പോൾ അന്യം നിന്നു പോയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും mind ചെയ്യുക എന്നാണ് പൊതുവെ (നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ) പറയാറുള്ളത്. പഴയ മലയാളം സിനിമകളിലൂടെ കടന്നുപോയാൽ ഇത് വ്യക്തമാകും.

ഗൗനിക്കുന്നില്ല - mind ചെയ്യുന്നില്ല

🔹ഗുമസ്തൻ (പേർഷ്യൻ) എന്ന പദം മലയാളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഇംഗ്ലീഷ് പദമായ clerk ആണ് അധികം ആളുകളും ഉപയോഗിക്കുന്നത്.

🔹ശിപായി (പേർഷ്യൻ) എന്ന പദത്തിന് പകരം ഇപ്പോൾ മലയാളത്തിൽ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് പദമായ peon ആണ്.

🔹തെല്ലും എന്ന പദം അന്യം നിന്ന് പോയിട്ടുണ്ട്. ഇപ്പോൾ പൊതുവെ ഒട്ടും, അൽപം പോലും എന്നൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

🔹ചന്തം, ചേല് തുടങ്ങിയ പദങ്ങളും അന്യം നിന്ന് പോയിരിക്കുന്നു എന്ന് വേണം കരുതാൻ.

🔹ദല്ലാൾ (പേർഷ്യൻ) എന്ന പദപ്രയോഗം അന്യം നിന്ന് പോയിരിക്കുന്നു. ബ്രോക്കർ, ഇടനിലക്കാരൻ എന്നൊക്കെയാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.

🔹ശുശ്രൂഷ, പരിചരണം (സംസ്കൃതം) എന്നീ പദങ്ങൾ ഉപയോഗിക്കുന്നവരുടെ ഇടയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇംഗ്ലീഷ് പദമായ care ആണ് അധികം ആളുകളും ഉപയോഗിക്കുന്നത്.

ശുശ്രൂഷിക്കുക/പരിചരിക്കുക - care ചെയ്യുക

🔹മന്നാടുക എന്ന പദം പണ്ടുകാലത്ത്‌ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇന്ന് ഇത്തരത്തിലൊരു പദം സമൂഹത്തിലില്ല. മന്നാടുക എന്ന പദത്തിനു പകരം ഇന്ന് പരാതി കൊടുക്കുക എന്നാണ് ഉപയോഗിക്കുന്നത്.

🔹മുണ്ടി എന്നാൽ കൊറ്റി എന്നാണർഥം. ഇന്ന് മുണ്ടി, കൊറ്റി എന്നീ പദങ്ങൾ ഉപയോഗിക്കുന്നില്ല.പകരം കൊക്ക് എന്നാണ് ഉപയോഗിക്കുന്നത്.

🔹ഭൂമി, നിലം എന്നിവയെ വിശേഷിപ്പിക്കാൻ അയം എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അയം എന്ന പദം അന്യം നിന്നു പോയിരിക്കുന്നു.

🔹ഖലാസി ഒരു അറബി പദമാണ്.മലബാറിലെ മുസ്ലീം വിഭാഗം പണ്ടുപയോഗിച്ചിരുന്ന പദമാണിത്. മിനുക്കുപണിക്കാരെയാണ് ഇങ്ങനെ വിളിച്ചിരുന്നത്. അറബികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദം മലയാള ഭാഷയിൽ രൂപം കൊണ്ടത്. ഇന്ന് ഈ പദം അന്യം നിന്ന് പോയിരിക്കുന്നു.

🔹പിഞ്ഞാണി എന്നാൽ കപ്പ് എന്നും പിഞ്ഞാണം എന്നാൽ പാത്രം എന്നുമാണ് അർത്ഥമാക്കുന്നത്. പണ്ടുകാലത്ത് സർവസാധാരണമായി ഉപയോഗിച്ചിരുന്ന വാക്കുകളാണിവ. എന്നാൽ ഇന്ന് പാത്രം, കപ്പ്, ഗ്ലാസ്, പ്ലേറ്റ് എന്നൊക്കെയാണ് പറയുന്നത്.

🔹വാടി എന്നാൽ തോട്ടം എന്നാണർഥം. ഇതും ഒരു അറബി പദമാണ്. എന്നാൽ ഇന്ന് വാടി എന്നാൽ തളർച്ച എന്നാണ് അർഥം.

🔹അംഗം എന്നാൽ അവയവം എന്നായിരുന്നു അർഥം. എന്നാൽ ഇന്ന് അംഗം എന്നാൽ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. ഉദാഹരണമായി കുടുബാംഗം എന്നാൽ കുടുംബത്തിലെ ഒരാൾ എന്നാണർഥമാക്കുന്നത്.

🔹മതിൽക്കെട്ട് എന്നതിന് പണ്ടുകാലത്ത് വേലി എന്നാണ് പറഞ്ഞിരുന്നത്. സമൂഹം മാറുന്നതിനനുസരിച്ച്‌ ജീവിതശൈലിയിലും മാറ്റങ്ങൾ സംഭവിച്ചു.അതിനാൽ ഇന്ന് ഇങ്ങനെ ഒരു പദം ഇല്ലാതായിരിക്കുന്നു.

🔹തോട്ടി എന്നാൽ കക്കൂസ് മാലിന്യം ശേഖരിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ്. എന്നാൽ ഇന്ന് തോട്ടിയെന്നാൽ എന്തെങ്കിലും ഉയരത്തിലുള്ള സാധനങ്ങളെ പറിക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ്.

🔹കഠിനമായത് എന്നതിനെ കുറിക്കാൻ കഠോരം എന്ന പദം ഉപയോഗിച്ചിരുന്നു.എന്നാൽ ഇന്ന് ഈ പദം ഉപയോഗത്തിലില്ല.

🔹തുകിൽ എന്നാൽ തുണി എന്നാണർഥം. ഇന്ന് ഈ വാക്ക് അന്യം നിന്ന് പോയിരിക്കുന്നു.

🔹സുമാർ എന്നാൽ ഏകദേശം എന്നാണർഥം.എന്നാൽ ഇന്ന് ഈ പദം അടിപൊളി എന്ന അർഥത്തിൽ ഉപയോഗിക്കുന്നു.

🔹മേട എന്നാൽ കൊട്ടാരം എന്നാണർഥം.പണ്ട് കാലത്തെ പ്രഭു ഭവനത്തെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു.

🔹ഫാൻ എന്നതിന് പകരം പണ്ട് പങ്ക എന്നാണ് ഉപയോഗിച്ചിരുന്നത്.

🔹ചള്ള് എന്ന പദത്തിന് പകമാകാത്തത് എന്നായിരുന്നു അർഥം. എന്നാൽ ഇന്ന് ചീത്ത എന്ന അർത്ഥത്തിൽ ഈ പദം ഉപയോഗിക്കുന്നു.

🔹വസ്ത്രത്തിന് പണ്ട് ചേല എന്ന് പറഞ്ഞിരുന്നു.

🔹മുന്നി എന്നാൽ മോന്ത എന്നായിരുന്നു അർഥം.

🔹കണ്ണിനെ പണ്ടുകാലത്ത് ലോചനം എന്ന് പറഞ്ഞിരുന്നു.

🔹ശ്രാദ്ധത്തിനെ പണ്ട് ചാത്തം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് ചാത്തം എന്ന പദം നിലവിലില്ല.

🔹വസൂൽ എന്നാൽ നികുതി ഈടാക്കുക എന്നാണർത്ഥമാക്കിയിരുന്നത്.ഇന്നിതിനെ ടാക്സ് എന്ന് പറയുന്നു.

🔹ജാള്യത എന്നതിന് ഭോഷത്തം എന്നും ശക്തിയെ ആക്കമെന്നും അലങ്കാരത്തെ ഭൂഷണമെന്നും പിശുക്കിനെ ലോഭം എന്നും പണ്ട് പറഞ്ഞിരുന്നു. ഇന്ന് ഈ പാദങ്ങൾ ഒന്നും നിലവിലില്ല.

🔹ഏറ്റവും എന്ന പദത്തിന് തുലോം എന്നാണ് പണ്ട് പറഞ്ഞിരുന്നത്.

🔹അഷ്ടി എന്നാൽ ഭക്ഷണം എന്നും പശി എന്നാൽ വിശപ്പ് എന്നുമായിരുന്നു അർഥം. ഇവയും ഇന്ന് സമൂഹത്തിൽ നിന്നും ഇല്ലാതായ വാക്കുകളാണ്‌.  

🔹പർണം എന്നാൽ ഇലയെന്നും പലാശം എന്നാൽ പച്ചനിറം എന്നുമാണ് അർത്ഥമാക്കിയിരുന്നത്.

🔹ചക്രം എന്നതിന് പൈസ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്നിതിന് വ്യത്യാസം വന്നിരിക്കുന്നു.

🔹 പ്രകാശം എന്നതിന് തെളുതെളുപ്പ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇന്ന് ഈ പദം അന്യം നിന്നു പോയിരിക്കുന്നു.

🔹പണ്ടുകാലത്ത്‌ ആരെങ്കിലും മരണപ്പെട്ടാൽ നാടുനീങ്ങി എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് ഇത്തരമൊരു പദം ഉപയോഗിക്കുന്നില്ല.

🔹മാതുലൻ എന്നാൽ അമ്മാവൻ എന്നായിരുന്നു അർഥം. ഇന്ന് ബന്ധങ്ങളിൽ മാതുലൻ എന്ന പദം ഉപയോഗിക്കുന്നില്ല.

🔹വിദ്യാർഥിയെ പണ്ടുകാലത്ത്‌ ചട്ടൻ എന്ന് വിളിച്ചിരുന്നു. ഇന്ന് കാലിനു അംഗ വൈകല്യമുള്ളവരെയാണ് ഇങ്ങനെ വിളിക്കുന്നത്.

🔹ചട്ടമ്പി എന്നാൽ ആശാൻ എന്നായിരുന്നു അർഥം. എന്നാൽ ഇന്ന് കുരുത്തക്കേട് കാണിക്കുന്നവരെ ഇങ്ങനെ വിളിക്കുന്നു.

🔹ശശി എന്നാൽ ചന്ദ്രൻ എന്നാണ് അർഥം.എന്നാൽ ഇന്ന് ഇത് ഒരാളെ കളിയാക്കി വിളിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്.

🔹പണ്ട് ദേവാരാധനയ്ക്കു പൂയ എന്ന് പറഞ്ഞിരുന്നു. ഇന്ന് ഈ പദം ഇല്ല.

🔹ദണ്ണം എന്നാൽ ദീനം / രോഗം എന്നായിരുന്നു അർഥം. എന്നാൽ ഇന്ന് സങ്കടം എന്നർത്ഥത്തിൽ ഈ പദം ഇന്നുപയോഗിക്കുന്നു.

🔹ആല എന്നാൽ മദ്യം എന്നും ആട എന്നാൽ മുണ്ട് എന്നുമാണ് അർഥം.ഇതും ഇന്നില്ലാതായ പദങ്ങളിൽ പെടുന്നു.

🔹മുഴുക്കുപ്പായത്തെ മൂടുപടം എന്നാണ് പറഞ്ഞിരുന്നത്. ചിത്ര പടം എന്നാൽ ചിത്രം വരച്ച തുണി എന്നുമാണ് അർത്ഥമാക്കിയിരുന്നത്. എന്നാൽ ഇന്ന് ഈ പദങ്ങളെല്ലാം അന്യം നിന്ന് പോയിരിക്കുന്നു.

🔹മിന്നലിനെ ചവല എന്നും തുല്യം ചാർത്തുക എന്നാൽ ഒപ്പു കുത്തുക എന്നും, പാറാവ് എന്നാൽ കാവൽ എന്നും, ലോട്ട എന്നാൽ പിച്ചള ഗ്ലാസ് എന്നും, പകിടി എന്നാൽ തലപ്പാവ് എന്നുമാണ് അർത്ഥമാക്കിയിരുന്നത്. ഇന്ന് ഈ പദങ്ങളെല്ലാം സമൂഹത്തിൽ നിന്നും ഇല്ലാതായിമാറിയവയാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഒലിവു മരം (Olea europaea)
  • നോമ്പ്.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • പതിനെട്ടിട
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • വലയ വെള്ളിയാഴ്ച
  • ആരാണു നിന്റെ സുഹൃത്ത്
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ആരാണ് നമ്മുടെ ദൈവം?
  • നീട്ടലും കുറുക്കലും.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • കന്തീല ശുശ്രൂഷ.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • പാതിനോമ്പ്‌
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഏഴിന്റെ പ്രാധാന്യം
  • മാനിന്റെ സവിശേഷതകൾ.
  • ചെറുതായവരെ കരുതുക.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • 'ശക്രോ'
  • ഏഫോദ്. (Ephod).
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ചെറുതാക്കലല്ല എളുപ്പവഴി.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ബാറെക്മോര്‍
  • ശ്ലോമ്മോ ല്കുൽകൂൻ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • എന്റെ ജനം
  • സാറാഫുകൾ
  • തൊഴിലുകൾ. (Occupations).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved