പുതുഞായറാഴ്ച
സംശയം വിശ്വാസത്തെ ഉറപ്പിക്കും. (യോഹന്നാൻ 20:19-31, പുതുഞായറാഴ്ച).
വിശുദ്ധിയുടെ 50 നോമ്പും പുതുക്കത്തിന്റെ ഉയിർപ്പു പെരുന്നാളിന് ശേഷം നാമിതാ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള പുതുഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.
സംശയം വിശ്വാസത്തെ ഉറപ്പിക്കും. (യോഹന്നാൻ 20:19-31, പുതുഞായറാഴ്ച).
വിശുദ്ധിയുടെ 50 നോമ്പും പുതുക്കത്തിന്റെ ഉയിർപ്പു പെരുന്നാളിന് ശേഷം നാമിതാ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള പുതുഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.
കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.
വാദെ ദൽമീനോ - തുറമുഖത്തേക്ക് അടുക്കുക.
കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, ഓശാന ഞായറാഴ്ച സന്ധ്യമുതൽ പരിശുദ്ധ സഭ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ.
പരിശുദ്ധ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഓശാന ഞായറാഴ്ച സന്ധ്യയ്ക്ക് "വാദെ ദൽ മീനോ" എന്ന ശുശ്രൂഷയിലൂടെയായിരുന്നു വിശുദ്ധ വാരം ആരംഭിച്ചിരുന്നത്.
പത്തു കന്യകമാരുടെ ഉപമ ഓർമ്മിപ്പിക്കുന്നതുപോലെ കത്തിച്ച തിരികളോടുകൂടി ഒരുക്കമുള്ളവരായി മണവാളന്റെ മണവറയിലേക്കു പ്രവേശിക്കുന്ന ആ അനുഭവത്തിലൂടെ വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാൻ സഭ ഓരോ വിശ്വാസിയെയും ആഹ്വാനം ചെയുന്നതിന്റെ ശുശ്രുഷയാണ് വാദെ ദൽമീനോ ശുശ്രൂഷ.
നമ്മുടെ പരിശുദ്ധ സഭ കല്പിച്ചിരിക്കുന്ന നോമ്പുകളിൽ വച്ച് ഏറ്റവും വലുത്, അഥവാ വളരെ പ്രാധാന്യം അർഹിക്കുന്ന നോമ്പാണ് വലിയ നോമ്പ്.
പൂർവ്വപിതാക്കന്മാർ കല്പിച്ച പ്രകാരം ഇരുപത്തിരണ്ടര (ഒൻപതാം മണി) വരെ ഉപവസിക്കുകയും മത്സ്യമാംസാദികൾ മുതലായി വർജ്ജിക്കേണ്ടവ വർജ്ജിക്കുകയും കുമ്പിട്ട് യാമപ്രാർത്ഥനകൾ നടത്തി അനൂതാപപൂർവ്വം പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിത് .
മേൽപറഞ്ഞവ കൂടാതെ വലിയ നോമ്പിനെ
വരവേൽക്കുന്ന നേരം നാം ഏവരുടെയും മനസ്സിൽ ഉരുത്തിരിയേണ്ട ചില സംഗതികൾ എല്ലാവരുമായി ഞങ്ങൾ പങ്ക് വയ്ക്കട്ടെ.
1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ്.
2) നാല്പതുദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഒർമ്മയാണ്.
3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍റെമേല്‍ ആധിപത്യം സ്ഥാപിച്ച ദിവസമാണ്.
സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.
കഷ്ടാനുഭവ ആഴ്ചയിൽ നോമ്പിലെപ്പോലെ ഉച്ചയ്ക്ക് നാല്പത് കുമ്പിടീലില്ല. സൂത്താറായ്ക്ക് മോർ അഫ്രേമിന്റെ ശയന പ്രാർത്ഥനയും നടത്തുന്നില്ല. നമസ്‌കാര സമയത്ത് മദ്ബഹായുടെ മറ നീക്കുകയോ മദ്ബഹായിൽ തിരി കത്തിക്കുകയോ, കുക്കിലിയോൻ ചൊല്ലുകയോ ധൂപാർപ്പണം നടത്തുകയോ ചെയ്യുന്നില്ല. തിരി കത്തിക്കലും ധൂപാർപ്പണവും പാതിനോമ്പിൽ പള്ളിയകത്ത് ഉയർത്തിയ ഗോഗുൽത്തായുടെ മുമ്പിലായിരിക്കണം. ഏവൻഗേല്യോൻ മേശയും മദ്ബഹായിൽനിന്ന് താഴെയിറക്കിവച്ചു വേണം ഉപയോഗിക്കുവാൻ. കൈകസ്തൂരിയോ കൈമുത്തോ പാടില്ല.
ആണ്ടൊട്ടുക്ക് ഓരോ ഞായറാഴ്ച ദിവസങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും നോമ്പു ദിവസങ്ങൾക്കും മറ്റ് സാധാരണ ദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാ ക്രമങ്ങൾ നമ്മുടെ വിശുദ്ധ സഭയിൽ വിശുദ്ധ പിതാക്കന്മാർ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തുള്ള അൽമേനികൾക്ക് ഉപയോഗപ്പെടത്തക്കവണ്ണം ഇതിന്റെ അംശങ്ങൾ മാത്രമെ നാട്ടുഭാഷയിൽ മുമ്പിനാലെ തർജ്ജമ ചെയ്തു നടപ്പുവന്നിട്ടുള്ളൂ.
'വടക്കു നിന്ന് തെക്കോട്ട്' എന്നാണ് പ്രദക്ഷിണം എന്ന വാക്കിന്റെ അർത്ഥം. 'വലം വയ്ക്കുക' എന്നതാണ് ശബ്ദതാരാവലിയിൽ (ശബ്ദതാരാവലി പേജ് 2173). വലത്തോട്ട് എന്നും ദക്ഷിണദിശയിലേക്കുള്ള (തെക്ക് ദിശയിൽ) പ്രയാണം എന്നും ചില വ്യാഖ്യാനങ്ങളും കാണുന്നുണ്ട്. സുറിയാനി പാരമ്പര്യത്തിൽ പെരുന്നാളുകളിലും പ്രത്യേക ദിവസങ്ങളിലെ ശുശ്രുഷകളിലും പ്രദക്ഷിണം നടത്താറുണ്ട്. പള്ളിയുടെ വടക്കേ വാതിൽ വഴി പുറത്തേയ്ക്കിറങ്ങി പടിഞ്ഞാറ്, തെക്ക്, കിഴേക്ക് ഭാഗങ്ങളിലൂടെ പള്ളിക്കു മൂന്നു തവണ വലം വെച്ചതിനു ശേഷം തെക്ക് ഭാഗത്തൂടെ പള്ളിയകത്ത് പ്രവേശിക്കുന്ന രീതിയാണുള്ളത്.
എന്താണ് പ്രഭാതത്തിന്‍റെ മഹത്വം?
1. പ്രഭാതപ്രാര്‍ത്ഥനയുടെ മഹത്വം പ്രഭാതത്തില്‍ നമ്മള്‍ മറ്റാരെയും കാണുന്നതിനു മുന്‍പ് ദൈവത്തെ കാണുന്നു....
2. ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍പ് തന്നെ ദൈവത്തെ കണ്ടു ശക്തി പ്രാപിക്കുന്നു.
3. മനുഷ്യനോട് സംസാരിക്കുന്നതിന് മുന്‍പായി തന്നേ.... ദൈവത്തോട് സംസാരിക്കുന്നു....
4. മനുഷ്യനോട് കൂട്ടായിമ ആചരിക്കുന്നതിന് മുന്‍പായി ദൈവത്തോട് കൂട്ടായിമ ആചരിക്കുന്നു...
5. ലോകത്തിന്‍റെ വാര്‍ത്ത അറിയുന്നതിന് മുന്‍പായി ദൈവത്തില്‍ നിന്നുള്ള ദൂതുകള്‍ നമ്മള്‍ വായിക്കുന്നു, കേള്‍ക്കുന്നു....
നമ്മൾ എവിടെയാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? വായിക്കുന്നവർ എന്താണ് വായിക്കുന്നത്? എന്താണ് നമുക്ക് എന്തെങ്കിലും അർത്ഥം (meaning) നൽകുന്നത്? Meaning കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ അതുപേക്ഷിക്കും. ഗാന്ധിസം എന്ന meaning നഷ്ടപ്പെട്ടപ്പോൾ ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ക്രിസ്ത്യൻ കലകൾ (മാർഗ്ഗംകളി) നമ്മൾ ഉപേക്ഷിച്ചു. മുതലാളിത്തത്തിൽ ഗാന്ധിസത്തിനോ സിനിമ കാലത്തു മാർഗ്ഗംകളിക്കോ പിടിച്ചു നിക്കാനായില്ല. ക്യാപ്സ്യൂൾ പരുവം ആക്കിയിട്ടും കഥകളി മരിച്ചു. പുതിയ തലമുറയ്ക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല. യുറോപ്പിലെ ഗ്രീക്ക് ഓർത്തഡോൿസ് പള്ളികളിൽ പെസഹാ വ്യാഴാഴ്ച്ച രാത്രി മുഴുവൻ ആളുണ്ടാകും.
Copyright © 2025 qodumutho.com - All rights reserved